തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റ് 120 ദിവസത്തിനുള്ളിൽ 12 മേഖലകളിൽ സുപ്രധാന മാറ്റങ്ങൾ നടപ്പാക്കി ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്നെന്നു സർക്കാർ. ""ജനങ്ങളിലേക്ക് സർക്കാർ’ എന്ന ആശയം മുന്നിൽ നിർത്തി നടപ്പാക്കിയവയിൽ ഏറ്റവും പ്രധാനമായി ചൂണ്ടിക്കാട്ടുന്നത് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്രയും വയോജനങ്ങൾക്കായുള്ള പ്രത്യേക പരിഗണനയുമാണ്.
ഒപ്പം സമുദ്രത്തിൽനിന്നുള്ള വരുമാനം വർധിപ്പിക്കാനുള്ള വിവിധ കർമപരിപാടികളും ഉൾക്കൊള്ളുന്നു. ക്ഷേമപെൻഷൻ മുടങ്ങാതെ അർഹരായവരുടെ കൈകളിലെത്തിച്ചെന്നതും 7.5 ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ നൽകയെന്നതും മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചെന്നതും ഏറെ സന്തോഷം നൽകുന്ന കാര്യങ്ങളെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. മേയ് 18 നാണ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
സർക്കാരിന്റെ പ്രവർത്തനം സർക്കാർ ഓഫീസുകളിൽ മാത്രം ഒതുങ്ങാതെ ജനങ്ങളിലേക്ക് എന്ന ആശയം നടപ്പിലാക്കുകയാണ് പ്രധാന ലക്ഷ്യം.
= നെൽകർഷകരുടെ കുടിശിക തീർത്തു.
= പിന്നോക്ക വിഭാഗം വിദ്യാർഥികളുടെ310 കോടി രൂപയുടെ സ്കോളർഷിപ്പ് കുടിശിക നൽകി. ആരോഗ്യവകുപ്പിലെ 200 കോടി രൂപയുടെ പഴയ ബാധ്യതയുംഒഴിവാക്കി.
=പ്രവാസി പെൻഷൻ കുടിശിക തീർക്കാനായി 32 കോടി രൂപയും അനുവദിച്ചു.
സ്ത്രീകൾക്ക് രാത്രികാല യാത്രയ്ക്ക് പിങ്ക് ബസ് നടപ്പിലാക്കി.
=മത്സ്യവിൽപന നടത്തുന്ന സ്ത്രീകൾക്ക്ഇ-സ്കൂട്ടർ, പൊതുസ്ഥലങ്ങളിൽ കുറ
ഞ്ഞ നിരക്കിൽ നാപ്കിൻ, ആശാ പ്രവർത്തകർക്ക് കൂടുതൽ വേതനം, ജോലി
ചെയ്യുന്ന സ്ത്രീകളുടെ കുട്ടികൾക്കായി ക്രെഷ് സൗകര്യം എന്നിവ നടപ്പിലാക്കി.
=സർക്കാർ ആശുപത്രിയിൽ കിടക്ക രോഗിയുടെ അവകാശമാക്കാനുള്ള നടപടി
കൈക്കൊണ്ടെന്നും പ്രാദേശികതലത്തിൽ വിദഗ്ധ ചികിത്സയ്ക്ക് പ്രതീക്ഷാ
കേന്ദ്രങ്ങൾ, കാരുണ്യ പദ്ധതിക്ക് അധിക ഫണ്ട്, ആരോഗ്യവെൽനെസ് തുട
ങ്ങിയവയും നടപ്പാക്കി. സ്വകാര്യആശുപത്രികളിലെ ചികിത്സാചെലവ്
നിയന്ത്രിക്കാൻ നിയമനടപടി സ്വീകരിച്ചു. എല്ലാവർക്കും ചികിത്സ കിട്ടണമെ
ന്നും അത് സുതാര്യമായും വിശ്വസനീയമായും കിട്ടണം എന്ന ലക്ഷ്യമാണ് സർ
ക്കാരിനുള്ളതെന്നും വ്യക്തമാക്കുന്നു.
=റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തി.
=തെങ്ങുകൃഷിക്ക് കൂടുതൽ സഹായം നൽകി
=നിക്ഷേപകസൗഹൃദ സംസ്ഥാനത്തി ന്റെ ഭാഗമായി’ ഒരു സംസ്ഥാനം ഒരു അ
നുമതി ഒരു രേഖ ’സംവിധാനത്തിന് അംഗീകാരം നൽകി. വിദേശ നഗരങ്ങളിൽ
കേരള ഡെസ്കുകൾ സ്ഥാപിച്ചു. സിഎംഇഡിപി വായ്പാപരിധി രണ്ടു കോടിയി
ൽ നിന്ന് അഞ്ചു കോടിയാക്കി.
=400 കോടിയുടെ മിഷൻ സമുദ്ര പദ്ധതി ക്കും വിഴിഞ്ഞത്ത് പുതിയ മത്സ്യബന്ധ
ന തുറമുഖപദ്ധതിക്കും തുടക്കമിട്ടു.
ഒരു ലക്ഷത്തോളം ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കി. പട്ടയവിതരണം വേഗത്തിലാക്കി.
=വന്യജീവി ആക്രമണത്തിൽ നഷ്ടപരിഹാരം വർധിപ്പിക്കാനുള്ള നടപടി കൈ
ക്കൊണ്ടു. ഇതിനായി 55 മുൻഗണനാ പഞ്ചായത്തുകളിൽ പ്രത്യേക പദ്ധതിയാ
ണ് നടപ്പാക്കുന്നത്.
=ഓപ്പറേഷൻ തൂഫാൻ നടപ്പിലാക്കി.
=കുട്ടികൾക്കായി മിഷൻ എഐ ഗുരു,സ്കൂളുകളിൽ റോബോട്ടിക് ഡിജിറ്റൽ
സ്ക്വയർ എന്നിവ നടപ്പിലാക്കി.
=സർക്കാർ സ്വത്തുക്കളുടെ കണക്ക് സൂക്ഷിക്കാൻ പുതിയ സംവിധാനമേർപ്പെ
ടുത്തിയതായും സർക്കാർ സ്ഥാപനങ്ങ ളുടെ ഏകീകൃത രജിസ്റ്ററും ഒരുക്കിയെ
ന്നും വ്യക്തമാക്കുന്നു.